പത്തനംതിട്ടയിൽ മത്സരിച്ചാൽ ജയം ഉറപ്പ്, തൊമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും’; പി സി ജോർജ്


പത്തനംതിട്ടയിൽ മത്സരിക്കുമെന്ന സൂചന നൽകി പി സി ജോർജ്. മത്സരിക്കണമെന്ന് ആവശ്യം പലരും ഉന്നയിച്ചു. ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്ന് പി സി ജോർജ് പറഞ്ഞു. സ്വന്തം ലോക്സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും മത്സരിക്കില്ല. പി.സി. ജോർജ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹത്തോടായിരുന്നു പ്രതികരണം. മത്സരിച്ചാൽ ജയം ഉറപ്പ്. തൊമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി സി ജോർജ് വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനപക്ഷം ബിജെപിയിലേക്ക് ലയിച്ചത്.ഫ്രാൻസിസ് ജോർജിനും തോമസ് ചാഴികാടനുമെതിരെ കോട്ടയത്ത് മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചാൽ പത്തനംതിട്ട സീറ്റ് ശക്തമായി ആവശ്യപ്പെടാനാണ് തീരുമാനം. പി.സി. ജോർജിന് സ്വാധീനമുള്ള പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ തന്നെയാണ് പിസിയുടെ കണ്ണ്. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലുള്ള രണ്ടായിരത്തിലധികം വരുന്ന കുടുംബവോട്ടുകളാണ് പി.സി. ജോർജിന്റെ വലിയൊരു പ്രതീക്ഷ.

article-image

asasadsadsadsadsads

You might also like

Most Viewed