റിപ്പബ്ലിക് ദിനാഘോഷം; ഒഐസിസി ബഹ്റൈൻ തൃശൂർ ജില്ലാ കമ്മറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റി നടത്തിയ ക്വിസ് മത്സരത്തിൽ ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ദേവദത്തൻ ബിജു ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി അഹ്‌മദ് അബ്ദുർ റഹീം ഫാറൂഖി, ഏഷ്യൻ സ്കൂൾ വിദ്യാർത്ഥി വിഹാൻ വികാസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ക്വിസ് മാസ്റ്റർ അനീഷ് നിർമലൻ നിയന്ത്രിച്ച മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നുമായി നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒഐസിസി തൃശൂർ ജില്ലാ സെക്രട്ടറി ജെയ്സൺ മഞ്ഞളി സ്വാഗതം ചെയ്തു. സമാപനസമ്മേളനത്തിൽ ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി റ്റി ജോസഫ് നന്ദി രേഖപ്പെടുത്തി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റി നടത്തിയ ക്വിസ് മത്സരത്തിൽ ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ദേവദത്തൻ ബിജു ഒന്നാംസ്ഥാനം കരസ്ഥമാക്കി.
FGBHFGHDFG