ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി


നടൻ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്നിധ്യത്തിലായിരുന്നു ചടങ്ങ്. വിവാഹ ചിത്രങ്ങളും വിഡിയോയും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഗോപികക്കും ജിപിക്കും വിവാഹാശംസ നേർന്ന് ആരാധകരും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്. 2023 ഒക്ടോബറിലായിരുന്നു ഇരുവരുടെ വിവാഹനിശ്ച‍യം നടന്നത്.

ബാലതാരമായിട്ടാണ് ഗോപിക അനിൽ വെള്ളിത്തിരയിൽ എത്തിയത്. നിലവിൽ മിനിസ്ക്രീനിൽ സജീവമാണ്. മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ സജീവമാണ് ഗോവിന്ദ് പത്മസൂര്യ.

article-image

uyjkhjhj

You might also like

Most Viewed