ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു


ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ(61) ആണ് ദാരുണമായി മരിച്ചത്. രാവിലെ ഒൻപതു മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്താണ് അപകടം നടന്നത്.

വിഴിഞ്ഞം പനത്തുറയിൽ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി നസീർ ഓടിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. സർവ്വീസ് റോഡു വഴി ബൈക്കിൽ വരികയായിരുന്നു. ലോറി തട്ടി ബൈക്ക് മറിഞ്ഞ് നസീർ ലോറിക്കടിയിൽപ്പെടുകയായിരുന്നു.
ലോറിയുടെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി. ഹെൽമെറ്റടക്കം പൊട്ടിയാണ് നസീർ മരിച്ചത്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.

article-image

sadadsadsadsads

You might also like

Most Viewed