റിപ്പബ്ലിക്ക് ദിനത്തിൻറെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
![റിപ്പബ്ലിക്ക് ദിനത്തിൻറെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു റിപ്പബ്ലിക്ക് ദിനത്തിൻറെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു](https://www.4pmnewsonline.com/admin/post/upload/A_pCN1VslIOZ_2024-01-27_1706355850resized_pic.jpg)
ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൻറെ ഭാഗമായി രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ഹരിഷ് പി.കെ സ്വാഗതവും സൽമാനിയ മെഡിക്കൽ കോപ്ലക്സ് ഡെപ്യൂട്ടി സി. ഇ. ഒ ഡോ: റജ യൂസ്സഫ്, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ, കെ.പി.എഫ് ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ കെ.ടി സലീം,യു.കെ ബാലൻ, ലേഡീസ് വിംഗ് കൺവീനർ രമ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.
ചാരിറ്റി കൺവീനർ സവിനേഷ് നന്ദി രേഖപ്പെടുത്തി. 150 ഓളം പേരാണ് ക്യാമ്പിൽ രക്തദാനത്തിനായി എത്തിയത്. അടിയന്തര ആവശ്യങ്ങൾക്ക് 35059926 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
ോേ്ോേ്