ബിജെപിയുടെ കേരള പദയാത്ര ഇന്ന് തുടങ്ങും
![ബിജെപിയുടെ കേരള പദയാത്ര ഇന്ന് തുടങ്ങും ബിജെപിയുടെ കേരള പദയാത്ര ഇന്ന് തുടങ്ങും](https://www.4pmnewsonline.com/admin/post/upload/A_OwoHkQf1Ps_2024-01-27_1706343481resized_pic.jpg)
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് തുടങ്ങും. കാസർഗോട് തളിപടപ്പ് മൈതാനിയിൽ വൈകിട്ട് മൂന്നിനാണ് ഉദ്ഘാടന ചടങ്ങ്. കേന്ദ്ര നേട്ടങ്ങൾ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ തുടക്കം കുറിച്ച പ്രചരണ പദ്ധതികളുടെ ഭാഗമായാണ് ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനം. പദയാത്രയുടെ ഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്കാരിക നേതാക്കളുമായി കെ. സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും.
േ്ി്ി