ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമാണത്തിന് എൻ.ഒ.സി നിഷേധിച്ചതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ പാർട്ടി


ശാന്തൻപാറയിലെ സിപിമ്മിന്റെ പാർ‍ട്ടി ഓഫീസ് നിർമാണത്തിന് എൻ.ഒ.സി നിഷേധിച്ചതിൽ സിപിഎം വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർ‍ഗീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഭൂമി കൈയേറിയിട്ടില്ലെന്നും സി.പി.എം ഭൂമി കൈയേറിയെന്നത് രാഷ്ട്രീയമായ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്യു കുഴൽനാടൻ്റെ കൈയേറ്റം ന്യായീകരിക്കാൻ ഉയർത്തിക്കൊണ്ടുവന്ന വിവാദമാണിതെന്നും സി.വി വർ‍ഗീസ് ആരോപിച്ചു. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. റോഡ് വികസനത്തിനായി പൊളിച്ചുകൊടുത്ത പാർട്ടി ഓഫീസ് പുനർനിർമിക്കുകയാണ് ചെയ്യുന്നത്. ഇത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

article-image

sdfdsf

You might also like

Most Viewed