മറിയക്കുട്ടിക്ക് കെ.പി.സി.സിയുടെ വക വീടൊരുങ്ങുന്നു


പെൻഷൻ മുടങ്ങിയതിനെതിരെ തെരുവിൽ ‘ഭിക്ഷ തെണ്ടൽ’ സമരം നടത്തിയ അടിമാലിയിലെ മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു. കെ.പി.സി.സിയാണ് വീട് നിർമിക്കുന്നത്. മറിയക്കുട്ടിക്ക് വീട് നിർമിച്ച് നൽകുമെന്ന് കെ.പി.സി.സി വാഗ്ദാനം ചെയ്തിരുന്നു. മകളുടെ പേരിലുള്ള സ്ഥലത്ത് പഴയ വീട് പൊളിച്ച് നീക്കി പുതിയ വീടിന്റെ നിർമാണ ജോലികൾ ആരംഭിച്ചു. 

വീടിന്റെ തറക്കലിടൽ‍ കർ‍മ്മം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ, ഡീന്‍ കുര്യാക്കോസ് എം.പി എന്നിവർ ചേർന്ന് നിർ‍വഹിച്ചു. നിർ‍മ്മാണത്തിന് ആദ്യഗഡു കൈമാറി. കെ.പി.സി.സി  5 ലക്ഷം രൂപയാണ് നൽകുന്നത്. അധികമായി വരുന്ന തുക അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നൽകും.മറിയക്കുട്ടി കോണ്‍ഗ്രസ് ആണോ സി.പി.എം ആണോ ബി.ജെ.പി ആണോ എന്നൊന്നും നോക്കിയിട്ടല്ല കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തതെന്ന് കെ. സുധാകരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചു. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന സ്ത്രീയെ മാനുഷിക പരിഗണനയോടു കൂടി ചേർ‍ത്തു പിടിക്കുകയാണ് ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു.

article-image

fgfdgh

You might also like

Most Viewed