കൊല്ലത്ത് ഗവർണർക്ക് എസ്എഫ്ഐക്കാരുടെ കരിങ്കൊടി, ചായക്കടയ്ക്ക് മുന്നിൽ കസേരയിട്ടിരുന്ന് ഗവർണർ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലമേലിൽ എസ് എഫ് ഐയുടെ പ്രതിഷേധം. കരിങ്കൊടി കാണിച്ചതിൽ ക്ഷുഭിതനായ ഗവർണർ കാറിൽ നിന്നിറങ്ങുകയും റോഡരികിലുള്ള കടയ്‌ക്ക് മുന്നിൽ ഇരുന്നുകൊണ്ട് പൊലീസിനെ ശകാരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പോകുമ്പോൾ ഇങ്ങനെയാണോ സുരക്ഷയൊരുക്കുന്നതെന്നും എന്തുകൊണ്ടാണ് നേരത്തെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌തില്ലെന്നും ഗവർണർ ചോദിച്ചു. തിരികെ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ അദ്ദേഹം റോഡരികിൽ തുടരുകയാണ്. ഇതിനിടയിൽ കടയിൽ നിന്ന് ചായ കുടിച്ചു. എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാണ് ഗവർണറുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ അദ്ദേഹം പരാതി അറിയിച്ചിട്ടുണ്ട്. ഗവർണറെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. അൻപതോളം പേരാണ് പ്രതിഷേധിച്ചതെന്ന് ഗവർണർ പറഞ്ഞു. പൊലീസ് സ്വയം നിയമം ലംഘിക്കുകയാണെന്നും പ്രധാനമന്ത്രിയെ വിളിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. പന്ത്രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. റൂറൽ എസ് പി അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, ഗവർണറെ അപായപ്പെടുത്താനുള്ള നീക്കമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
sdfdsf