ജോണി നെല്ലൂരിന്റെ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരുമെന്ന് ജോസ് കെ മാണി
ജോണി നെല്ലൂരിന്റെ വരവിനെ സ്വാഗതം ചെയ്ത് ജോസ് കെ മാണി. ജോണി നെല്ലൂരിന്റെ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരും. ഇനിയും പല നേതാക്കളും പാർട്ടിയിലേക്ക് മടങ്ങിവരുമെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിലേക്ക് ഒരാൾ തിരിച്ചുവരുമ്പോൾ അത് പാർട്ടിക്ക് വലിയ കരുത്തുനൽകും. അങ്ങനെയൊരു വ്യക്തി ഇടതുപക്ഷത്തിന്റെ ഭാഗമാകുന്നത് വലിയൊരു സന്ദേശമാണ്. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചു. എന്നാൽ യഥാർത്ഥ കേരള കോണ്‍ഗ്രസ് ഞങ്ങളാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. വലിയ വിജയമുണ്ടായി. അതിൽ അസ്വസ്ഥരായ പലരും മറുവശത്തുണ്ട്. പലരും ബന്ധപ്പെട്ടിട്ടുമുണ്ട്, കേരള കോണ്‍ഗ്രസ് എമ്മിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. ജോസ് കെ മാണി പറഞ്ഞു.
വർഷങ്ങൾക്ക് മുന്‍പ് ജോണി നെല്ലൂർ പാർട്ടിയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതാണ്. പക്ഷേ അന്നതിനുള്ള സാഹചര്യം ഒരുങ്ങിയില്ല. ഇപ്പോഴാണ് അതുണ്ടായതെന്നും ജോസ് കെ മാണി പ്രതികരിച്ചു. കേരളത്തിന്റെ കർഷകർക്ക് വേണ്ടി നിരവധി ഇടപെടലുകൾ നടത്തിയ പാർട്ടിയാണ് കേരള കോണ്‍ഗ്രസ് എം. അത് ബഫർ സോണായാലും പട്ടയ വിഷമായാലും വന്യമൃഗ ശല്യമായാലും ഏറ്റവും ഫലപ്രദമായി ഇടപെടലുകൾ നടത്തിയ കേരള കോണ്‍ഗ്രസ് എം മാത്രമാണെന്നും ജോസ് കെ മാണി പറഞ്ഞു.
drsfdsfg