സിപിഐഎമ്മിൽ തെറ്റായ പ്രവണതകളുണ്ട്; ഡോ. തോമസ് ഐസക്
![സിപിഐഎമ്മിൽ തെറ്റായ പ്രവണതകളുണ്ട്; ഡോ. തോമസ് ഐസക് സിപിഐഎമ്മിൽ തെറ്റായ പ്രവണതകളുണ്ട്; ഡോ. തോമസ് ഐസക്](https://www.4pmnewsonline.com/admin/post/upload/A_GL4FTpqEc3_2024-01-27_1706337750resized_pic.jpg)
സിപിഐഎമ്മിൽ ചില തെറ്റായ പ്രവണതകളുണ്ടെന്ന് ഡോ ടി എം തോമസ് ഐസക്. തെറ്റുകൾ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭരിക്കുന്ന എല്ലാവരും നല്ല രീതിയിലല്ല പോകുന്നതെന്ന് തങ്ങൾക്കറിയാം. രണ്ടാംവട്ടം ഭരണം വരുമ്പോൾ ഒരുപാട് ദുഷിപ്പുകൾ കടന്നുകൂടാന്‍ സാധ്യതയുണ്ട്. അതിനെതിരായി ജാഗ്രതയും പരിശോധനയും വേണം. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസുകളൊക്കെ ഇതിനുദാഹരണമാണെന്നും തോമസ് പറഞ്ഞു. ഒരു പ്രമുഖ മാധ്യത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം മണ്ഡലങ്ങളിലാണ് പരിഗണനയിലുള്ളതെന്നും ഇപ്പോൾ പത്തനംതിട്ടയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കുന്നത്. കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ശേഷമേ ചർച്ചകളിലേക്ക് കടക്കൂ. ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. എന്നാൽ ജയിക്കുമെന്നുറപ്പുള്ള സ്ഥാനാർത്ഥിയെ നിർത്തണമെന്നതാണ് മാനദണ്ഡം. കിഫ്ബി മസാല ബോണ്ടിൽ താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. മസാല ബോണ്ടിറക്കിയതിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. രണ്ട് വർഷം നടന്നിട്ടും ഇഡിക്ക് ഒരു തെളിവും കിട്ടിയിട്ടില്ലെന്നും പോരാട്ടം തുടരുകയാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
fgdgf