ഫെമ ലംഘന കേസിൽ ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു
വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘന കേസിൽ അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നു. രാവിലെ 11 മണിയോടെ അഭിഭാഷകനോടൊപ്പാണ് ബിനീഷ് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായത്. ചോദ്യം ചെയ്യൽ ഇപ്പോഴും പുരോഗമിക്കുകയാണ്. ബിനീഷ് കോടിയേരിയുടെ കമ്പനികളുമായി ബന്ധപ്പെട്ട് ഇ.ഡി കേരളത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതെന്ന് ഇ.ഡി. അധികൃതർ വ്യക്തമാക്കുന്നത്.
മയക്കുമരുന്ന് കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായപ്പോൾ ബിനീഷ് കോടിയേരിയെ പ്രതിയാക്കി ഇ.ഡി. കേസെടുത്തിരുന്നു. ലഹരി മരുന്ന് കടത്തുകേസിൽ നാലാം പ്രതിയാക്കിയാണ് കേസെടുത്തത്. അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. ലഹരിക്കേസിൽ ബിനീഷ് പ്രതിയല്ലെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഈ കേസിന്‍റെ തുടർനടപടികൾ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
azaasasads