കാസർഗോട്ടെ കെപിസിസി അംഗം കെ.കെ നാരായണൻ ബിജെപിയിലേയ്ക്ക്
കാസർഗോഡ് നിന്നുള്ള കെപിസിസി അംഗം കെ കെ നാരായണൻ ബിജെപിയില്‍ ചേരുന്നു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഈ മാസം 27 ന് നടത്തുന്ന കേരള യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തുന്ന ബിജെ പി അഖിലേൻഡ്യ പ്രസിഡൻ്റ് ജെ പി നദ്ദയില്‍ നിന്ന് നാരായണൻ അംഗത്വം സ്വീകരിക്കും.കാസർഗോഡ് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി തീരുമാനിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രികള്‍ചറല്‍ ഇംപ്രൂവ്മെൻ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻ്റ്, എൻകെബിഎം ആശുപത്രി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വന്ന നാരായണൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് മാനജിങ് കമിറ്റി അംഗവും പടന്നക്കാട് ബേക്കല്‍ ക്ലബ് മാനജിങ് ഡയറക്ടറുമാണ്.കാസർകോട് ഡിസിസി ജെനറല്‍ സെക്രടറി ആയിരുന്നു.
asdadsadsadsasasas