മസാല ബോണ്ട് കേസ്; തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് ഇഡിയോട് തോമസ് ഐസക്


കിഫ്ബി മസാല ബോണ്ട് കേസ് ഇഡിക്ക് മറുപടിയുമായി മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നും തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്ന് തോമസ് ഐസക്. കേസിൽ കഴിഞ്ഞ ദിവസം ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക്ക് അറിയിച്ചു.

ഏഴു പേജുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. തനിക്ക് ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഇക്കാര്യത്തിൽ ഉള്ളത്. ധനമന്ത്രി എന്ന നിലയിൽ അക്കാര്യങ്ങൾ ചെയ്തു. മറ്റു തീരുമാനങ്ങളെടുത്തത് മുഖ്യമന്ത്രി ഡയറക്ടറായിട്ടുള്ള ബോർഡാണെന്നും ഇഡിയ്ക്ക് നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു.

നേരത്തെ ഈ മാസം 12-ന് ഹാജരാകാൻ ഇഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 21-വരെ ചില തിരക്കുകളുള്ളതിനാൽ വരാൻ കഴിയില്ലെന്ന മറുപടി നൽകിയിരുന്നു. ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർ‍ട്ടിന് പിന്നാലെയാണ് ഇഡിയും ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്. കിഫ്ബി സിഇഒ, മുൻ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം.

article-image

dssdsdsasasasas

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed