സർക്കുലറിന് വേസ്റ്റ് പേപ്പറിൻ്റെ വില മാത്രം; മാർ റാഫേൽ തട്ടിലിനെതിരെ അൽമായ മുന്നേറ്റം


മാർ റാഫേൽ തട്ടിലിനെതിരെ അൽമായ മുന്നേറ്റം. മാർ റാഫേൽ തട്ടിലിന്റേത് കാപട്യം നിറഞ്ഞ വാചകക്കസർത്താണെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു. മേജർ ആർച്ച് ബിഷപ്പ് വിശ്വാസികൾക്ക് മുന്നിൽ അപഹാസ്യനാവുകയാണ് എന്നും അൽമായ മുന്നേറ്റം പറഞ്ഞു. ചുമതലയേറ്റ ശേഷം നടത്തിയ പ്രസംഗം ഓഡിയൻസിനെ കയ്യിൽ എടുക്കാൻ വേണ്ടിയാണ്. സർക്കുലറിനു വേസ്റ്റ് പേപ്പറിന്റെ വില മാത്രം. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് മുൻപത്തെക്കാൾ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അൽമായ മുന്നേറ്റം മുന്നറിയിപ്പ് നൽകുന്നു.

ഏകീകൃത കുർബാനയിൽ മാർപാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് സിറോ മലബാർ സഭ സിനഡ് പറഞ്ഞിരുന്നു. മാർപാപ്പയുടെ വിഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സിനഡ് രേഖാമൂലം സർക്കുലർ പുറപ്പെടുവിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് സർക്കുലറിൽ പറയുന്നു. സഭയിലെ എല്ലാ ബിഷപ്പുമാരും ഒപ്പിട്ട സർക്കുലർ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ മേജർ ആർച്ച് ബിഷപ്പ് ചുമതല ഏറ്റശേഷം ഉള്ള ആദ്യ സർക്കുലർ ആണിത്.

article-image

dsdsdsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed