വീരാരാധന മാർക്സിസത്തോട് മാത്രം, അഗ്നിക്ക് പകരം സൂര്യൻ'; വ്യക്തിപൂജയല്ലെന്ന് ഗോവിന്ദൻ


പാ‍ർട്ടിക്കെതിരെ ഉയരുന്ന വിമ‍ർശനങ്ങളും എം ടി വാസുദേവൻ നായർ പറഞ്ഞ വാക്കുകൾ സംബന്ധിച്ച വിവാദങ്ങളും രാഷട്രീയപ്രേരിതമെന്ന് സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. ഏത് വിമർശനത്തെയും പരിശോധിക്കാൻ സിപിഐഎം തയ്യാറാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എം ടി ഇക്കാര്യങ്ങൾ ആദ്യമായി പറഞ്ഞത് 1998 ലാണ്. എം ടി പറഞ്ഞത് എൽഡിഎഫ് സർക്കാരിനെക്കുറിച്ചല്ല. ഈ കാര്യങ്ങൾ എല്ലാ കാലത്തും പ്രസക്തമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

'മുഖ്യമന്ത്രിയെ സൂര്യനോട് ഉപമിച്ച തന്റെ പദപ്രയോഗം കൃത്യമാണ്. അഗ്നി എന്നതിന് പകരം സൂര്യൻ എന്ന് ഉപയോഗിച്ചു. വീരാരാധന മാർക്സിസത്തോട് മാത്രം. വീരാരാധന പലരീതിയിൽ പ്രകടിപ്പിക്കാറുണ്ട്'. ലെനിനോടും സ്റ്റാലിനോടുമെല്ലാം അത്തരത്തിൽ വീരാരാധന പ്രകടിപ്പിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. എക്സാലോജിക്കിനെതിരായ അന്വേഷണത്തിലും എം വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കി. ഏത് അന്വേഷണവും വരട്ടെ, നേരിടുമെന്നും ഭയമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

അയോധ്യ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിശ്വാസികൾ അമ്പലത്തിൽ പോകുന്നതിന് ‌സിപിഐഎം എതിരല്ലെന്നും എന്നാൽ ഉദ്ഘാടനത്തിന് പിന്നിലെ രാഷ്ട്രീയം വർഗീയതയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 2025ൽ മാത്രമേ പണി പൂർത്തിയാകൂ എന്ന് ബിജെപി തന്നെയാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ ധൃതിപ്പെട്ട് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നാണ് എം വി ഗോവിന്ദൻ വ്യക്തമാക്കുന്നത്.

article-image

hnghfghfgh

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed