തൊടുപുഴയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽനിന്നു പിന്നോട്ടില്ലെന്ന് വ്യാപാരികൾ


തൊടുപുഴയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽനിന്നു പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി. കടകൾ അടച്ചിട്ട് എൽഡിഎഫ് ഹർത്താലിനോട് സഹകരിക്കും. കാൽനടയായി എത്തുന്ന പ്രവർത്തകരെ തടഞ്ഞാൽ അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായ ഏകോപന സമിതി അറിയിച്ചു. പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടതായും സമിതി അറിയിച്ചു. ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് ഗവർണർ എത്തുന്നതെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഗവർണറെ ക്ഷണിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.ഭൂമിഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ ചൊവ്വാഴ്ച ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. രാജ്ഭവൻ മാർച്ച് നടത്തുന്ന ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഇടുക്കി ജില്ലാകമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ഇടുക്കിയിലെത്തുന്ന ഗവർണറെ തടയാൻ ആർക്കും സാധിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് സന്തോഷ് കുമാർ പറഞ്ഞു. കാരുണ്യ പ്രവർത്തനത്തെപോലും തടസപ്പെടുത്തുന്ന സിപിഎമ്മിന്‍റെ അസഹിഷ്ണുത ജനം മനസിലാക്കുമെന്ന് സന്തോഷ് കുമാർ പറഞ്ഞു. ശബരിമല തീർഥാടനത്തിനു തടയിടാനാണ് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും സന്തോഷ് കുമാർ കുറ്റപ്പെടുത്തി.

article-image

asddsadsadsasasdads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed