ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ശിവഗിരി തീർത്ഥാടനവും സർവ്വമത സമ്മേളനവും ആചരിച്ചു


ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 91-മത് ശിവഗിരി തീർത്ഥാടനവും സർവ്വമത സമ്മേളനവും സമുചിതമായി ആചരിച്ചു. ഇതിന്റെ ഭാഗമായി മതസൗഹാർദ്ദ സമ്മേളനം സംഘടിപ്പിച്ചു. ചെയർമാൻ സുനീഷ് സുശീലന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേരള ക്രിസ്ത്യൻ എക്യുമിനിക്കൽ കൗൺസിൽ പ്രസിഡൻ്റ് ഫാദർ ജോർജ് സണ്ണി, കെ എം സി സി ബഹ്റൈൻ വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ വെള്ളികുളങ്ങര, ഇസ്കോൺ പ്രതിനിധി അന്തരംഗ ചൈതന്യദാസ് പ്രഭു, അജിത പ്രകാശ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. എസ് എൻ സി എസ് ജനറൽ ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സോവിച്ചൻ ചെന്നാട്ടുശ്ശേരി ആശംസകൾ നേർന്നു. വൈസ് ചെയർമാൻ സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി.ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുത്ത ചെയർമാൻ സുനീഷ് സുശീലനേയും ജനറൽ സെക്രട്ടറി വി. ആർ. സജീവനെയും ചടങ്ങിൽ ആദരിച്ചു.

article-image

tuygh

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed