തൃശ്ശൂരിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ തന്നെ, എംപി ഫീൽഡിലില്ല'; ടി എൻ പ്രതാപന് കെ രാജന്റെ മറുപടി


തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരം കോൺഗ്രസും ബിജെപിയുമാണെന്ന ടി എൻ പ്രതാപൻ എംപിയുടെ പ്രസ്താവനയിൽ മറുപടിയുമായി റവന്യൂ മന്ത്രി കെ രാജൻ. എംപി ഫീൽഡിലില്ല. ഫീൽഡിൽ പോകാത്തതിന്റെ കുറവാണ് എംപിക്ക്. ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ് എംപിയുടെ പ്രസ്താവന. തൃശ്ശൂർ ലോക്‌സഭ മണ്ഡലത്തിൽ സിറ്റിങ് എം പി ഇല്ലാത്തതുകൊണ്ടാണ് മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണെന്ന പ്രസ്താവനയ്ക്ക് കാരണമെന്നും മന്ത്രി വിമർശിച്ച.

തൃശ്ശൂരിൽ മത്സരം യുഡിഎഫ്, എൽഡിഎഫ് തമ്മിൽ തന്നെയാണ്. കേരളത്തെ ഒറ്റപ്പെടുത്തുന്ന കേന്ദ്രത്തിനെതിരെയായി കേരളം വോട്ടു ചെയ്യും. കേരളത്തെ കഴുത്തു ഞെരിച്ച് കൊല്ലുന്ന കേന്ദ്രത്തിന് എതിരെ ജനവികാരം ഉയരുമെന്നും മന്ത്രി വ്യക്തമാക്കി. വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ ആൽമര ശിഖരം മുറിച്ചത് ശരിയല്ല. വടക്കുന്നാഥന്റെ ജഡ മുറിച്ചെന്ന് പറഞ്ഞവർക്ക് ഇപ്പോൾ മിണ്ടാട്ടമില്ലെന്നും അദ്ദേഹം വിമർശിച്ചു.

തൃശ്ശൂരിൽ മത്സരം കോൺഗ്രസും ബിജെപിയുമാണെന്നായിരുന്നു എംപിയുടെ പ്രസ്താവന. ജില്ലയിൽ ബിജെപി ബോധപൂർവം വർഗീയ സംഘർഷത്തിന് ശ്രമിക്കുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് കണ്ടപ്പോൾ സാമുദായിക സംഘർഷമുണ്ടാക്കാനും വിഭാഗീയതയുണ്ടാക്കാനുമാണ് ബിജെപി ശ്രമിക്കുകയാണ്. അത് തൃശ്ശൂരിൽ വിലപ്പോവില്ലെന്നും ടി എൻ പ്രതാപൻ പറഞ്ഞു. ആർഎസ്എസ്, പിഎഫ്ഐ വർഗീയതക്കെതിരെ പൊരുതുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

article-image

dsfdfsdfsdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed