വിവാദ പരാമർശം; സമസ്ത നേതാവ് ഉമർ ഫൈസിക്കെതിരേ പോലീസ് കേസ്


സമസ്ത നേതാവ് ഉമർ ഫൈസിക്കെതിരേ കേസെടുത്ത് പോലീസ്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വൃണപ്പെടുത്തൽ വകുപ്പുകൾ ചുമത്തിയാണ് കേസ്. തട്ടമിടാത്ത സ്ത്രീകളെ ഉമർ ഫൈസി അവഹേളിച്ചന്നാരോപിച്ച് വനിത അവകാശ പ്രവർത്തക വി.പി. സുഹറ നൽകിയ പരാതിയിലാണ് പോലീസ് നടപടി. ടെലിവിഷൻ ചർച്ചയിൽ സമസ്ത നേതാവ് നടത്തിയ പരാമർശത്തിന് പിന്നാലെയാണ് സുഹറ പോലീസിൽ പരാതി നല്കിയത്. 

തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്നാണ് ഉമർ ഫൈസി നടത്തിയ പരാമർശം. മുസ്‌ലിം മതത്തെയും അപമാനിക്കുന്ന പ്രസ്താവനയാണ് സമസ്ത നേതാവ് നടത്തിയതെന്നും പരാതിയിൽ പറയുന്നു. പിന്നാലെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് മുമ്പാകെ സുഹറ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

article-image

zdfdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed