കൗമാരകലയുടെ വസന്തോത്സവത്തിന് കൊല്ലത്ത് കൊടിയേറി


കൊല്ലം: കൗമാരകലയുടെ വസന്തോത്സവത്തിന് കൊല്ലത്ത് കൊടിയേറി. ഇനിയുള്ള അഞ്ച് ദിനം കൊല്ലത്തിന്‍റെ ഹൃദയഭൂമിയിൽ തുടിതാളങ്ങൾ നിറയും. കലയുടെ കലവറ തുറക്കുന്നതും കാത്തിരിക്കുകയാണ് ആസ്വാദകവൃന്ദവും 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ആശ്രാമം മൈതാനിയിലെ പ്രധാന വേദിയിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാജഹാൻ പതാക ഉയർത്തിയതോടെ കലോത്സവത്തിന് തുടക്കമായി. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിച്ച സ്വാഗതഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരം എന്നിവയും അരങ്ങേറി. തുടര്‍ന്ന് സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയാറാക്കിയവരെ ആദരിച്ചു.

മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍, പി.എ. മുഹമ്മദ് റിയാസ്, നടി നിഖില വിമല്‍ തുടങ്ങിയവരാണ് മുഖ്യാതിഥികള്‍. കൊല്ലം ജില്ലയിൽ ഇത് നാലാം തവണയാണ് കലോത്സവം നടക്കുന്നത്. 2008ലാണ് ഏറ്റവും ഒടുവിൽ കൊല്ലം കലോത്സവത്തിന് വേദിയായത്. 24 വേദികളിലാണ് ഇക്കുറി മത്സരം. ഹൈസ്കൂൾ - ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 239 മത്സര ഇനങ്ങളാണുള്ളത്. 14,000 മത്സരാർഥികൾ പങ്കെടുക്കും. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇതോടനുബന്ധിച്ചു നടക്കും. ജനുവരി എട്ടിന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം നടക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. നടന്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി. ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും. മന്ത്രി ജി.ആര്‍. അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി.എ. സന്തോഷ് നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയാകും.

article-image

SDADASDDSDSAADSADSADS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed