ജെസ്ന തിരോധാനം; ലോക്കൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് വന്ന വീഴ്ച കേസിനെ ബാധിച്ചെന്ന് ജെസ്നയുടെ പിതാവ്


സത്യം തെളിയാൻ ഏതറ്റം വരെയും പോകുമെന്ന് ജെസ്നയുടെ പിതാവ്. ലോക്കൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് വന്ന വീഴ്ച കേസിനെ ബാധിച്ചു. അന്വേഷണം തുടക്കത്തിലെ പാളി എന്നും ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പറഞ്ഞു. താനും ജസ്നയുടെ സഹപാഠിയും നുണ പരിശോധനയ്ക്ക് വിധേയനായെന്ന് ജെയിംസ് പറഞ്ഞു. അന്വേഷണം തുടക്കത്തിലെ പാളി. ലോക്കൽ പൊലീസിന്റെ ഭാഗത്തുനിന്ന് വന്ന വീഴ്ച കേസിനെ ബാധിച്ചു. സിബിഐ ഉദ്യോഗസ്ഥർ ഇന്ന് രാവിലെയും വീട്ടിൽ വന്നിരുന്നു. സത്യം തെളിയാൻ ഏതറ്റം വരെയും പോകും. എന്തെങ്കിലും തെളിവ് ലഭിച്ചാൽ അന്വേഷണം തുടരുമെന്ന് സിബിഐ അറിയിച്ചു. ജസ്ന ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം എന്നും പിതാവ് ജെയിംസ് ജോസഫ് പ്രതികരിച്ചു.

ജെസ്നയെ കണ്ടെത്താനായില്ല എന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചാണ് സിബിഐ ജെസ്ന തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിച്ചത്. കൊച്ചിയിലെ സിബിഐ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് ജെസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്.

അഞ്ചു വർഷങ്ങൾക്കു മുൻപ് എരുമേലിയിലെ വീട്ടിൽ നിന്നിറങ്ങിയ ജസ്‌ന മരിയ ജയിംസ് എവിടെയെന്നതിൽ വർഷങ്ങളായി ദുരൂഹത തുടരുകയാണ്. ജസ്‌ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ നിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തിയത്.

2018 മാർച്ച് 22നാണു മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജസ്‌നയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്‌ന എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

article-image

ASDSADSADSADS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed