തൂക്ക് മന്ത്രിസഭ വന്നാൽ കോൺഗ്രസ് എംപിമാർ കൈ പൊക്കാൻ പോകുന്നത് ബിജെപിക്ക്'; ബിനോയ് വിശ്വം


തിരുവനന്തപുരം: 2024ലെ തിരഞ്ഞെടുപ്പ് പാർലമെന്റിനെ രക്ഷിക്കാനുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. മുഖ്യശത്രു ബിജെപിയാണെന്ന് കോൺഗ്രസിന് മനസ്സിലാകുന്നില്ല. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുളള ക്ഷണം സ്വീകരിക്കണോ എന്ന് കോൺഗ്രസ് തീരുമാനിക്കണം. കുറച്ചുപേർക്ക് ഇന്നലെയേ പോകാനുള്ള തിടുക്കമാണെന്നും ബിനോയ് വിശ്വം പരിഹസിച്ചു. രണ്ട് ഗ്രൂപ്പ് അഞ്ച് ഗ്രൂപ്പായെന്ന വിഎം സുധീരന്റെ പ്രസ്താവന പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസ് മഹാത്മാഗാന്ധിയെ മനസ്സിലാക്കണം. കോൺഗ്രസ് നെഹ്റുവിനെ വായിക്കണം. അപ്പോൾ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ള സംശയം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ പാർലമെൻറ് സീറ്റുകളിലും എൽഡിഎഫ് വിജയിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. തൂക്ക് മന്ത്രിസഭ വന്നാൽ കോൺഗ്രസ് എംപിമാർ കൈ പൊക്കാൻ പോകുന്നത് ബിജെപിക്ക് വേണ്ടിയാകും. എൽഡിഎഫ് വിജയിച്ചാൽ കൈ പൊക്കാൻ പോകുന്നത് ഇൻഡ്യ സഖ്യത്തിന് വേണ്ടിയാണ്. ബിജെപിയോട് കോൺഗ്രസ് കടപ്പെട്ട് പോയാൽ അവസ്ഥ കഷ്ടമാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

article-image

dfdfdfdfdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed