രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ രാഷ്‌ട്രീയ ശരികേട് ഉണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ സിപിഐ സജ്ജമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യാ സഖ്യത്തിന് ഗുണമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യാ മുന്നണിയുടെ നായകന്‍ മത്സരിക്കേണ്ടത് ബിജെപിയുമായി നേര്‍ക്കുനേര്‍ ആണ്. രാഹുല്‍ വയനാട്ടില്‍ വന്ന് മത്സരിക്കുന്നതില്‍ രാഷ്‌ട്രീയ ശരികേട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനോട് തനിക്ക് വലിയ ബഹുമാനമാണ്. രാഹുലിനെ ഉപദേശിക്കുന്നത് ആരാണെന്ന് അറിയില്ല. കോണ്‍ഗ്രസിന് സത്ബുദ്ധി നേരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി അല്ല ആര് വന്ന് മത്സരിച്ചാലും തൃശൂര്‍ സീറ്റില്‍ തങ്ങള്‍ ജയിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 20 സീറ്റും ലക്ഷ്യമിട്ടാണ് ഇടതുമുന്നണി മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
sdfsf