ക്രിസ്മസ് പാപ്പാഞ്ഞിയെ പൊളിച്ച് നീക്കാന്‍ ഉത്തരവിറക്കിയ ഫോർട്ട് കൊച്ചി ആർഡിഒയുടെ നിർദേശത്തിനെതിരേ നാട്ടുകാർ
പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി വെളി മൈതാനത്ത് സജ്ജമാക്കിയ ക്രിസ്മസ് പാപ്പാഞ്ഞിയെ പൊളിച്ച് നീക്കാന്‍ ഉത്തരവിറക്കിയ ഫോർട്ട് കൊച്ചി ആർഡിഒയുടെ നിർദേശത്തിനെതിരേ നാട്ടുകാർ. എല്ലാ സർക്കാർ അനുമതിയും നേടിയാണ് ഒരുക്കങ്ങൾ നടത്തിയതെന്നും അതിനാൽ പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്നും വാർഡ് കൗണ്‍സിലർ ബെനഡിക്റ്റ് പറഞ്ഞു. നാട്ടുകാരുടെ ഭാഗം കേൾക്കാതെ ആണ് ആർഡിഒയുടെ ഉത്തരവെന്നും അദ്ദേഹം ആരോപിച്ചു.
കാർണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് ആർഡിഒയുടെ നിർദേശം. സുരക്ഷാ മുന്‍കരുതലുകൾ ഒരുക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം.
sdfsdf