നവകേരള സദസ്, കേരളീയം പരിപാടികളില്‍ പങ്കെടുത്ത ലീഗ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു
നവകേരള സദസ്, കേരളീയം പരിപാടികളില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.നൗഷാദ്, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറിയും മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ കലാപ്രേമി ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ചിറയിന്‍കീഴ് മണ്ഡലത്തിലെ നവകേരള സദസിലായിരുന്നു നൗഷാദ് പങ്കെടുത്തത്.
കേരളീയം പരിപാടിയില്‍ പങ്കെടുത്തതിനാണ് ബഷീറിനെതിരേ നടപടി. നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ പാര്‍ട്ടി നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിച്ചത്.
sdvdsv