ബേഡകത്ത് ഭര്‍തൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റിൽ
ബേഡകത്ത് ഭര്‍തൃവീട്ടില്‍വച്ച് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അസ്കര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് മുര്‍സീനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ അസ്കര്‍ പീഡിപ്പിച്ചിരുന്നതായി മുര്‍സീനയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുര്‍സീനയുടേത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് പോലീസ് വിശദമായ അന്വേഷണം നടത്തിയശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
zxczc