അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ബിജെപിയുടെ ഒരു കെണിയിലും വീഴില്ലെന്ന് കെ.സി വേണുഗോപാൽ


അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസിന് വ്യക്തമായ അഭിപ്രായമുണ്ട്. ഓരോ പാർട്ടികൾക്കും അവരുടേതായ അഭിപ്രായമുണ്ട്. കോൺഗ്രസിനു മേൽ ഒരു സമ്മർദവുമില്ലെന്നും ബിജെപിയുടെ ഒരു കെണിയിലും വീഴില്ലെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ പ്രസ്താവനയിലെ നിലപാട് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

article-image

dvdsgv

You might also like

Most Viewed