കേരളത്തിന്‍റെ രാഷ്ട്രീയ അധഃപതനത്തിന്‍റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന് സിപിഎം


സർക്കാരിനെതിരായ വിമർശനങ്ങൾ ഉയർത്തിയ മറിയക്കുട്ടിക്കെതിരേ വീണ്ടും സിപിഎം. കേരളത്തിന്‍റെ രാഷ്ട്രീയ അധഃപതനത്തിന്‍റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. സിപിഎം ഒഴിച്ച് ഏതു പാർട്ടി വിളിച്ചാലും പോകുമെന്ന പ്രസ്താവന അതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇപ്പോൾ ടൈംടേബിളാണ്. രാവിലെ ബിജെപി, ഉച്ചകഴിഞ്ഞ് കോൺഗ്രസ്. ഇന്നലെ അവർ തൃശൂരിൽ പറഞ്ഞത് സിപിഎം ഒഴിച്ച് ഏതു രാഷ്ട്രീയപാർട്ടി വിളിച്ചാലും താൻ പോകുമെന്നാണ്. കേരളത്തിന്‍റെ രാഷ്ട്രീയ അധഃപതനത്തിന്‍റെ ഒരു പ്രതീകമായി ഇന്ന് മറിയക്കുട്ടി മാറിയിട്ടുണ്ട്. അവർ അവരുടെ വഴിക്ക് പോകട്ടെ. ഞങ്ങൾക്ക് ഇക്കാര്യം നേരിടാൻ നല്ല ഇച്ഛാശക്തിയുണ്ട്. അവരെപ്പോലെ ഒരാളെ എന്തിനാണ് ഭയപ്പെടുന്നത്. സിപിഎമ്മിനെ ആർ കേസുകൊടുത്ത് പേടിപ്പിക്കാനാണ്. അതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മറിയക്കുട്ടി ഞങ്ങളുടെ ചിത്രത്തിലേ ഇല്ല, അതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ലെന്നും സി.വി. വർഗീസ് കൂട്ടിച്ചേർത്തു.

മറിയക്കുട്ടി വിഷയം ഡീൻ കുര്യാക്കോസ് ഉണ്ടാക്കിയ തിരക്കഥയാണെന്നും സി.വി. വർഗീസ് ആരോപിച്ചു. അദ്ദേഹമെന്തിനാണ് സമരം പദ്ധതിയിടാൻ പോയത്. എംപിയെന്ന നിലയിൽ ഒന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് ഇപ്പോൾ മറിയക്കുട്ടിയെ ഒരു ആയുധമാക്കാൻ ശ്രമിക്കുകയാണെന്നും സി.വി. വർഗീസ് കൂട്ടിച്ചേർത്തു.

article-image

െംമംെമ

You might also like

Most Viewed