അയോധ്യ വിഷയത്തിൽ‍ നിലപാടെടുക്കേണ്ടത് എഐസിസി: കെ. മുരളീധരന്‍റെ പരാമർ‍ശം തള്ളി കെ. സുധാകരൻ


അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിൽ‍ കോണ്‍ഗ്രസ് നേതാക്കൾ‍ പങ്കെടുക്കരുതെന്നാണ് കേരളഘടകത്തിന്‍റെ നിലപാടെന്ന കെ. മുരളീധരന്‍റെ പരാമർ‍ശം തള്ളി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. അയോധ്യ വിഷയത്തിൽ‍ നിലപാടെടുക്കേണ്ടത് എഐസിസിയാണെന്ന് സുധാകരന്‍ പ്രതികരിച്ചു. ഇക്കാര്യത്തിൽ‍ അഭിപായം ചോദിച്ചാൽ‍ നിലപാടറിയിക്കും. കേരളഘടകത്തിന്‍റെ നിലപാട് എഐസിസിയെ അറിയിച്ചെന്ന കെ. മുരളീധരന്‍റെ പ്രതികരണത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു സുധാകരന്‍റെ മറുപടി. 

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിൽ‍ കോണ്‍ഗ്രസ് നേതാക്കൾ‍ പങ്കെടുക്കരുതെന്ന കേരളഘടകത്തിന്‍റെ നിലപാട് എഐസിസി ജനറൽ‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ അറിയിച്ചെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. എന്നാൽ‍ ഇക്കാര്യത്തിൽ‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഒരു നിലപാടെടുത്തിട്ടില്ല. ഇന്ത്യാ മുന്നണിയിലെ ഘടകക്ഷികളുമായി ആലോചിച്ച് കോൺ‍ഗ്രസ് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

article-image

sdfsdcvv

You might also like

Most Viewed