സാന്പത്തിക പ്രയാസം; പോത്തൻകോട് നവജാത ശിശുവിനെ കൊന്നത് അമ്മ തന്നെ
പോത്തൻകോട് മഞ്ഞമലയിൽ 36 ദിവസം പ്രായമായ നവജാതശിശുവിനെ കൊന്നത് മാതാവ് സുരിത തന്നെയാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സാന്പത്തിക പ്രയാസവും കുഞ്ഞിനെ വളർത്തിക്കൊണ്ടു വരാനുള്ള ബുദ്ധിമുട്ടും കാരണമാണ് കുട്ടിയെ കൊന്നതെന്നാണ് മാതാവ് മൊഴി നൽകിയിരിക്കുന്നത്. ഇന്ന് പുലർച്ചയോടെയാണ് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത − സജി ദന്പതികളുടെ മകൻ ശ്രീദേവിനെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം കുഞ്ഞിന്‍റെ നൂലുകെട്ട് പോലും നടത്താൻ കഴിഞ്ഞില്ലെന്നും വൃക്ക സംബന്ധമായ അസുഖം കുഞ്ഞിനുണ്ടായിരുന്നതിനാൽ ചികിത്സിക്കാൻ പണമില്ലായിരുന്നുവെന്നും അതിനാൽ കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചെന്നുമാണ് സുരിത നൽകിയ മൊഴിയിൽ പറയുന്നത്.
കുഞ്ഞിന് ആവശ്യത്തിന് ഭാരമുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്ക സംബന്ധമായ അസുഖം കണ്ടെത്തിയത്. തുടർചികിത്സയ്ക്കും കുഞ്ഞിനെ നല്ലരീതിയിൽ വളർത്തികൊണ്ടുവരാനും സാധിക്കില്ലന്ന് കരുതി. മൂത്ത കുട്ടിയെ തന്നെ വളരെ പ്രയാസപ്പെട്ടാണ് വളർത്തുന്നത്. ഈ ചിന്തയിലാണ് രണ്ടാമത്തെ കുഞ്ഞിനെ കിണറ്റിലേയ്ക്കെറിഞ്ഞ് കൊന്നതെന്നാണ് സുരിത പോലീസിനോട് സമ്മതിച്ചിരിക്കുന്നത്.
dfgds