നിയമസഭ മന്ദിരത്തിൽ നടന്ന ഓണസദ്യയ്ക്ക് അനുവദിച്ചത് 26.86 ലക്ഷം രൂപ; എത്രപേർ പങ്കെടുത്തു എന്നതിന് കണക്കില്ല
നാലു മാസം മുന്പ് മുഖ്യമന്ത്രി നൽകിയ ഓണസദ്യയ്ക്ക് 7.86 ലക്ഷം രൂപ കൂടി അനുവദിച്ചു. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ മാസം 13ന് അധികഫണ്ട് അനുവദിച്ചത്. ഓഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തിൽ നടന്ന സദ്യയ്ക്കായി നവംബർ എട്ടിന് 19 ലക്ഷം അനുവദിച്ചിരുന്നു. ഇപ്പോൾ അനുവധിച്ച തുക കൂടി കൂട്ടുന്പോൾ ആകെ ചെലവ് 26.86 ലക്ഷം രൂപയായി. എതു വകയിലാണ് അധിക തുക അനുവദിച്ചതെന്ന് ഉത്തരവിൽ വ്യക്തമല്ല. എന്നാൽ, ഇത്രയും ഭീമമായ തുക ചെലവാക്കിയ സദ്യയിൽ എത്രപേർ പങ്കെടുത്തു എന്നു കൃത്യമായ കണക്കില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സർക്കാർ നൽകിയ മറുപടി.
അഞ്ചു തരം പായസമുൾപ്പെടെ 65 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയാണ് സ്വകാര്യ കേറ്ററിംഗ് സ്ഥാപനം വിളമ്പിയത്. സ്പീക്കർ എ.എൻ.ഷംസീറും നിയമസഭയിൽ ഓണസദ്യ ഒരുക്കിയിരുന്നു. ഇതു കൂടാതെയായിരുന്നു പൗരപ്രമുഖർക്കായി മുഖ്യമന്ത്രിയുടെ സദ്യ. പുതുവർഷപ്പിറവിയോടനുബന്ധിച്ചു മൂന്നിന് മസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി വിരുന്നൊരുക്കുന്നുണ്ട്.
xdvx