ഗുഡ് സര്‍വീസ് എന്‍ട്രി; സര്‍ക്കാരിന്റേത് ക്രൂരമായ പരിഹാസമെന്ന് സതീശന്
കോഴിക്കോട്: നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ ക്രൂരമായ പരിഹാസമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കേരളത്തിലെ ജനങ്ങളുടെ സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നും സതീശന് പ്രതികരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രി പ്രതിപക്ഷ സമരത്തോട് നടത്തിയ ഏറ്റവും വലിയ പരിഹാസമാണിത്. സമരങ്ങളോടുള്ള അസഹിഷ്ണുതയും വെറുപ്പും മുഖ്യമന്ത്രി ഇതിലൂടെ പ്രകടിപ്പിച്ചു.
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസുകാരനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച പോലീസുകാരനും നിയമവിരുദ്ധമായി പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്മാനുമൊക്കെയാണ് ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാന്‍ പോകുന്നത്. ചാലക്കുടിയില്‍ പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത പ്രതിയെ പോലീസ് കസ്റ്റഡിയില്‍നിന്ന് ബലമായി മോചിപ്പിച്ചത് നോക്കി നിന്നവര്‍ക്കും ഗുഡ്സര്‍വീസ് എന്‍ട്രി കൊടുക്കണമെന്നും സതീശന് പരിഹസിച്ചു. കാപ്പ പ്രകാരം അറസ്റ്റ് ചെയ്യണമെന്ന് ശിപാര്‍ശ ചെയ്യപ്പെട്ട ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് അകമ്പടി സേവിച്ചത്. മുഖ്യമന്ത്രിയുടെ പരിഹാസത്തിനൊക്കെ ജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടിയുണ്ടാകും. പ്രതിഷേധക്കാരെ തല്ലിച്ചതച്ച ക്രിമിനിലുകള്‍ക്കും പോലീസുകാര്‍ക്കുമെതിരേ നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത സമരനടപടികളിലേക്ക് യുഡിഎഫ് നീങ്ങുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
dsdsdfdfsdfsdfs