റോബിൻ ബസ് വീണ്ടും സർവ്വീസിൽ; സർവ്വീസ് തടസപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ് ശ്രമിക്കുന്നുവെന്ന് ഉടമ
പത്തനംതിട്ട: റോബിൻ ടൂറിസ്റ്റ് ബസ് സർവ്വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ട കോയമ്പത്തൂർ സർവ്വീസ് ആണ് ഇന്ന് പുലർച്ചെ 5 മണിക്ക് പുറപ്പെട്ടത്. പത്തനംതിട്ട മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം ബസ് സർവ്വീസ് തുടർന്നു. സർവ്വീസ് തടസപ്പെടുത്താനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് നടത്തിപ്പുകാരൻ റോബിൻ ഗിരീഷ് ആരോപിച്ചു.
പെർമിറ്റ് ലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് ഉടമ ഗിരീഷിന് തിരികെ കിട്ടിയത്. പിഴ അടച്ചതിനാൽ ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 82,000 രൂപ പിഴയായി അടച്ചു. ചൊവ്വാഴ്ച പുലർച്ചെ ബസ് പത്തനംതിട്ടയിൽ നിന്നും വീണ്ടും കോയമ്പത്തൂരിലേക്ക് സർവ്വീസ് തുടങ്ങുമെന്ന് ഉടമ പറഞ്ഞിരുന്നു.
sdassadssddsdsads