കേരളത്തിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 200 പേർക്ക്; ആക്ടീവ് കേസുകൾ 4170
രാജ്യത്ത് കൊവിഡ് ബാധ വർധിക്കുന്നു. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 412 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകളുടെ എണ്ണം 4170 ആയിട്ടുണ്ട്. കേരളത്തിൽ 24 മണിക്കൂറിനിടെ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തിൽ പകുതിയും കേരളത്തിലാണ്. സംസ്ഥാനത്ത് 3096 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൊവിഡ് ഉയരുന്നത്. അതിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്.
കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും, കർണാടകയിലും കൊവിഡ് വ്യാപനമുണ്ട്. കർണാടകയിൽ 122 പേർക്ക് കൊവിഡ് ബാധിച്ചു. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കർണാടക ചില നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. കേരളത്തിൽ നിലവിൽ നിയന്ത്രണങ്ങളൊന്നുമില്ലെങ്കിലും ആശുപത്രികളിലെത്തുന്നവർ മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം.
adsdsadsads