ഒ­രു കോ­ടി രൂ­പ നഷ്ട­പ­രി­ഹാ­രത്തിനായി ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ക്കാ­നൊരുങ്ങി ഹര്‍ഷിന


പ്ര­സ­വ­ശ­സ്­ത്ര­ക്രി­യ­യ്­ക്കി­ടെ വ­യ­റ്റില്‍ ശ­സ്­ത്ര­ക്രി­യ ഉ­പ­കര­ണം കു­ടുങ്ങി­യ സം­ഭ­വ­ത്തില്‍ ഹര്‍ഷി­ന സ­മ­ര­സ­മി­തി ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ക്കും. ഒ­രു കോ­ടി രൂ­പ നഷ്ട­പ­രി­ഹാ­രം നല്‍­ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ടാകും ഹര്‍­ജി നല്‍­കു­ക. കേ­സില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോ­ട­തി­യെ സ­മീ­പി­ക്കുക. കോടതി നടപടികള്‍ക്കുള്ള പ­ണം നാ­ട്ടു­കാ­രി­ല്‍­നി­ന്ന് പിരിച്ചെടുക്കാനാണ് ആലോ­ച­ന.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. സി.കെ.രമേശന്‍, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും മലപ്പുറം സ്വദേശിനിയുമായ ഡോ. എം.ഷഹന, മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന, ദേവഗിരി കളപ്പുരയില്‍ കെ.ജി.മഞ്ജു എന്നിവരാ­ണ് കേ­സിലെ പ്രതി­കള്‍. ര­ണ്ട് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റ­മാ­ണ് ഇ­വര്‍­ക്കെ­തിരേ ചുമ­ത്തി­യി­രി­ക്കു­ന്നത്. ഇ­വര്‍­ക്കെ­തിരാ­യ കു­റ്റ­പത്രം കു­ന്ന­മംഗ­ലം കോ­ട­തി­യില്‍ ഉ­ടന്‍ സ­മര്‍­പ്പി­ക്കും.

article-image

asadsadsdsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed