ക­ണ്ണൂ­രില്‍ ആക്രിസാ­ധ­ന­ങ്ങള്‍ ത­രം­തി­രി­ക്കു­ന്ന­തി­നി­ടെ സ്‌­ഫോടനം; മൂ­ന്ന് പേര്‍­ക്ക് ഗു­രു­ത­ര പ­രി­ക്ക്


ക­ണ്ണൂര്‍: ആക്രിസാ­ധ­ന­ങ്ങള്‍ ത­രം­തി­രി­ക്കു­ന്ന­തി­നി­ടെ­യുണ്ടായ സ്‌­ഫോ­ട­ന­ത്തില്‍ മൂ­ന്ന് പേര്‍­ക്ക് പ­രി­ക്ക്. അ­സം സ്വ­ദേ­ശി സ­യി­ദ് അ­ലി­ക്കും ര­ണ്ട് കു­ട്ടി­കള്‍­ക്കു­മാ­ണ് പ­രി­ക്കേ­റ്റത്. അ­ലി­യുടെ കൈ­യ്ക്കും ക­ണ്ണിനും ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റു. ഇ­യാ­ളെ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി. കു­ട്ടി­ക­ളു­ടെ പ­രി­ക്ക് സാ­ര­മു­ള്ള­ത­ല്ലെ­ന്നാ­ണ് വി­വരം.

ക­തിരൂര്‍ പാട്യം മൂ­ഴി­വ­യ­ലി­ല്‍ ആ­ക്രിസാ­ധ­ന­ങ്ങള്‍ ശേ­ഖ­രി­ക്കു­ന്ന­വര്‍ വാ­ട­യ്­ക്ക് താ­മ­സി­ക്കു­ന്ന വീ­ട്ടി­ലാ­ണ് സം­ഭ­വം. എ­ട്ട് പേ­രാ­ണ് ഈ വീ­ട്ടില്‍ ഒ­രുമി­ച്ച് താ­മ­സി­ച്ചി­രു­ന്നത്. ഇ­വര്‍ ശേ­ഖ­രി­ച്ച ആ­ക്രി­സാ­ധ­ന­ങ്ങള്‍ ത­രം­തി­രി­ക്കു­ന്ന­തി­നി­ടെ­യാണ് സ്‌­ഫോ­ട­ന­മു­ണ്ടാ­യ­ത്. ക­തി­രൂര്‍ പോ­ലീസും സ്ഥല­ത്ത് എ­ത്തി­യി­ട്ടുണ്ട്.

article-image

dsfdfsdfsdfsdfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed