പിണറായി വിജയൻ ഹിറ്റ്ലർ; പോലീസിനെ കൺട്രോൾ ചെയ്യുന്നത് പി ശശി, ഡിജിപിക്ക് ഒരു റോളും ഇല്ല’; കെ സുധാകരൻ


മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയൻ ഹിറ്റ്ലറാണെന്നും ധിക്കാരിയാണെന്നും സുധാകരൻ. ജനാധിപത്യ അവകാശങ്ങൾക്ക് ഒരു നിലയും വിലയും നൽകാത്തയാളാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ വിമർശിച്ചു.

വേറെയും പലരും കേരളം ഭരിച്ചിട്ടുണ്ട്. ഇയാൾ മാത്രമല്ല മുഖ്യമന്ത്രി ആയിട്ടുള്ളത്. പോലീസിനെ കൺട്രോൾ ചെയ്യുന്നത് പി ശശിയാണെന്നും ഡിജിപിക്ക് ഒരു റോളും ഇല്ലെന്ന് കെ സുധാകരൻ വിമർശിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിലപാട് എടുക്കാൻ ആകുന്നില്ല. കറുത്ത കൊടി കാണിച്ചതും പ്രതിഷേധിച്ചതും ആണോ തെറ്റ്. എന്ത് തെറ്റാണ് തങ്ങളുടെ കുട്ടികൾ ചെയ്തതെന്ന് സുധാകരൻ ചോദിച്ചു.

article-image

dsaadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed