കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല യൂണിവേഴ്സിറ്റി സെനറ്റാണ്; ഗവർണറോട് ആർഷോ


കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണറുടെ നോമിനികൾക്കെതിരെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല യൂണിവേഴ്സിറ്റി സെനറ്റാണെന്ന് ആർഷോ പറഞ്ഞു. സെനറ്റ് യോഗത്തിനെത്തിയവരെ വ്യാഴാഴ്ച രാവിലെ എസ് എഫ് ഐ തടയുകയും തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിനെ തുടർന്നാണ് പ്രതികരണവുമായി ആർഷോ എത്തിയത്.

സെനറ്റ് യോഗത്തിനെത്തിയ ബാലൻ പൂതേരി അടക്കം ഗവർണറുടെ ഒൻപതു നോമിനികളെയാണ് ഗേറ്റിനു പുറത്ത് തടഞ്ഞത്. പുതിയതായി സർവകലാശാല സെനറ്റിലേക്ക് 18 പേരെയാണ് നോമിനേറ്റ് ചെയ്തിരുന്നത്.

article-image

DFGDFGDFGFGDFG

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed