ഡിവൈഎഫ്ഐയുടെ സർട്ടിഫിക്കറ്റ് വാങ്ങിയാണോ മതം പഠിപ്പിക്കേണ്ടത്’; നാസർ ഫൈസി കൂടത്തായി


സിപിഐഎമ്മിനെതിരെ വീണ്ടും സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. പെൺകുട്ടികളെ സംരക്ഷിക്കണമെന്ന ജാഗ്രത നിർദേശം നൽകാൻ ഒരുത്തന്റേം തിട്ടൂരം ആവശ്യമില്ലെന്ന് പറഞ്ഞ അദ്ദേഹം അക്കാര്യം പറയാൻ എ കെ ജി സെന്ററിൽ നിന്ന് അനുമതി വേണോ എന്ന് ചോദിച്ചു.ഡിവൈഎഫ്ഐയുടെ സർട്ടിഫിക്കറ്റ് വാങ്ങിയാണോ മതം പഠിപ്പിക്കേണ്ടതെന്നും നാസർ ഫൈസി കൂടത്തായി ചോദിച്ചു. മലപ്പുറം താനൂരിൽ ഇന്നലെ നടന്ന യൂത്ത് മാർച്ച് സമാപന സമ്മേളനത്തിലായിരുന്നു നാസർ ഫൈസിയുടെ പരാമർശം. സിപിഐഎം ദുഷ്ടലാക്ക് അവസാനിപ്പിക്കണമെന്നും നാസർ ഫൈസി കൂടത്തായി ആവശ്യപ്പെട്ടു.

നേരത്തെ മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഐഎമ്മും ഡിവൈഎഫ്‌ഐയുമാണ് ഇതിന് പിന്നിലെന്നുമായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ വിവാദ പ്രസ്താവന നടത്തിയിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതേ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നതാണ് ഇപ്പോൾ നടത്തിയ പരാമർശത്തിൽ നിന്ന് മനസിലാക്കാൻ കഴിയുക.

സിപിഐഎമ്മും, ഡിവൈഎഫ്ഐയും, എസ്എഫ്ഐയും മുസ്ലിം യുവതികളെ വഴിപിഴപ്പിക്കുന്നെന്നും നാസർ ഫൈസി കൂടത്തായി ആരോപിച്ചു. ഇതിൽ കൃത്യമായി ജാഗ്രത പുലർത്തണമെന്നും രക്ഷിതാക്കൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.

article-image

sdadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed