ഗവർണർ കുട്ടികളെപ്പോലെ പെരുമാറരുത്, പ്രായത്തിന്റെ പക്വതയോ പദവിയുടെ അന്തസ്സോ കാണിക്കണം’; എം.ബി രാജേഷ്


തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ പിന്തുണച്ച് മന്ത്രിമാർ. കരിങ്കൊടി കാട്ടൽ ജനാധിപത്യപരമായ പ്രതിഷേധമെന്ന് മന്ത്രി എം.ബി രാജേഷ്. സ്വാഭാവിക പ്രതിഷേധം മാത്രമെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. നവ കേരള സദസിനെതിരെ യുഡിഎഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ എൽഡിഎഫ്, ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിക്കുകയാണ്. കരിങ്കൊടി ജനാധിപത്യമാരമായ പ്രതിഷേധമാണെന്ന് എം.ബി രാജേഷ്ട് പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കേണ്ടത് ഗവർണർ ആണെന്നും അദ്ദേഹം പറഞ്ഞു.

അന്ന് കാണിച്ചതുപോലെ കാണിക്കാൻ നിൽക്കരുത്. ഗവർണർ കുട്ടികളെപ്പോലെ പെരുമാറരുതെന്നും പ്രായത്തിന്റെ പക്വതയോ പദവിയുടെ അന്തസ്സോ കാണിക്കണമെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു. തനിക്കെതിരായ ആക്രമണത്തിന് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന ഗവർണറുടെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ഗവർണർ എന്തും കടത്തിപ്പറയുന്ന ആളാണ്, ഈ ആരോപണവും അങ്ങനെ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

article-image

dsaadsadsadsadsd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed