ബിജെപി പ്രതിനിധി സംഘം ശബരിമല സന്ദർശിക്കും


 

ശബരിമലയിൽ അയ്യപ്പഭക്തർ അനുഭവിക്കുന്ന ദുരിതം മനസിലാക്കാൻ ശബരിമല സന്ദർശിക്കാനൊരുങ്ങി ബിജെപി നേതൃത്വം. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമല സന്ദർശിക്കുന്നത്. ഈ വരുന്ന 14 ന് പ്രത്യേക സംഘം ശബരിമല സന്ദർശിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ജി.രാമൻ നായർ, പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ വിഎ സൂരജ്, കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എന്നിവർ സംഘത്തിലുണ്ടാകും.

article-image

asadsadsaadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed