ശബരിമല തിരക്ക്; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വാക്പോര്


പത്തനംതിട്ട: ശബരി­മ­ല തി­ര­ക്കു­മാ­യി ബ­ന്ധ­പ്പെ­ട്ട് മു­ഖ്യ­മ­ന്ത്രി വി­ളിച്ച യോ­ഗ­ത്തില്‍ വാക്‌­പോ­ര്. ദേ­വസ്വം ബോര്‍­ഡ് പ്ര­സിഡന്‍റ് പി.എസ്. പ്ര­ശാ­ന്തും എ­ഡി­ജി­പി­ എം.ആർ. അജിത് കുമാറും ത­മ്മി­ലാ­ണ് വാക്‌­പോ­രു­ണ്ടാ­യത്. തീര്‍­ഥാ­ട­ക­രു­ടെ എ­ണ്ണ­ത്തില്‍ ദേ­വസ്വം ബോര്‍­ഡ് ക­ള്ള­ക്കണ­ക്ക് പ­റ­യു­ക­യാ­ണെ­ന്നും മി­നി­റ്റില്‍ 60 പേ­രെ മാ­ത്ര­മേ പ­തി­നെട്ടാം പ­ടി ക­യ­റ്റാന്‍ പ­റ്റു­ക­യു­ള്ളു­വെന്നും എ­ഡി­ജി­പി പ­റ­ഞ്ഞു. എ­ന്നാല്‍ മി­നി­ട്ടില്‍ 75 പേ­രെ ക­യ­റ്റി­യി­ട്ടു­ണ്ടെ­ന്ന് ദേ­വസ്വം പ്ര­സി­ഡന്‍റ് പ­റ­ഞ്ഞു. ഇ­രു­വരും ത­മ്മി­ലു­ള്ള വാ­ക്കേ­റ്റം രൂ­ക്ഷ­മാ­യ­തോ­ടെ മു­ഖ്യ­മന്ത്രി ഇ­ട­പെ­ടു­ക­യാ­യി­രുന്നു. യോ­ഗം ഏ­കോ­പ­ന­ത്തി­ന് വേ­ണ്ടി­യാ­ണെന്ന് ഓര്‍­മി­പ്പി­ച്ച മു­ഖ്യ­മന്ത്രി തിര­ക്ക് ഇ­പ്പോ­ഴുണ്ടാ­യ അ­സാ­ധാ­ര­ണ സാ­ഹ­ച­ര്യ­മ­ല്ലെ­ന്ന് പ­റ­ഞ്ഞു. തിര­ക്ക് മുന്‍പും ഉ­ണ്ടാ­യി­ട്ടുണ്ട്. അന്നും പോ­ലീ­സാ­ണ് പ­രി­ഹ­രി­ച്ച­തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

article-image

adsadsadsdasadsdas

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed