ഓയൂർ കിഡ്നാപ് കേസ്; സംഘം നിരവധി കുട്ടികളെ ലക്ഷ്യം വെച്ചു


ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിൻ്റെ നിർണ്ണായക വിവരങ്ങൾ പുറത്ത്. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വച്ചു. പ്രതികൾ ആസൂത്രണം നടത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു.

സംഘം നിരവധി കുട്ടികളെ ലക്ഷ്യം വെച്ചു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് പൊലീസ് നടത്തിയത്. പ്രതികൾ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തി. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. 9ലധികം നോട്ട് ബുക്കുകളിലായി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട കുട്ടികളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നു. കിഡ്നാപ്പിംഗ് നടത്താൻ വലിയ മുന്നൊരുക്കം പ്രതികൾ നടത്തി. നേരത്തെ 2 കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയെങ്കിലും സാഹചര്യം എതിരായതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ശ്രമിച്ചു. സംഘം ഹണി ട്രാപ്പിനും ശ്രമം നടത്തി. അനുപമയെ ഉപയോഗിച്ചാണ് ഹണി ട്രാപ്പിനു ശ്രമിച്ചത്. സംഘത്തിൻ്റെ വലയിൽ ആരെങ്കിലും ഉൾപ്പെട്ടോയെന്ന് വ്യക്തമല്ല.

തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ കുടുംബം തയാറാക്കിയിരുന്നത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം. 10ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. പുതിയ ആരോപണങ്ങൾ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി എം.എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.

article-image

adsasdadsadsadsa

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed