നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു


കൊച്ചി: "കാക്ക' എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവന്‍(24) അന്തരിച്ചു. ഷാര്‍ജയില്‍ ആയിരുന്നു അന്ത്യം. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ സജീവന്‍റേയും ലിമിറ്റയുടേയും മകളാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. 2021 ഏപ്രിലില്‍ റിലീസ് ചെയ്ത "കാക്ക'യിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്. കറുപ്പിനാല്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രം ഏറെ നിരൂപക പ്രശംസകള്‍ നേടിയിരുന്നു.

മലയാള സിനിമയിലും ലക്ഷ്മിക തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. ഉയരേ, യമണ്ടന്‍ പ്രേമകഥ, സൗദി വെള്ളക്ക, പഞ്ചവര്‍ണതത്ത, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍, പുഴയമ്മ, തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

article-image

sdadsadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed