സ്­ത്രീധ­നം ചോ­ദി­ക്കുന്ന­വ­രോ­ട് പോ­ടോ എ­ന്ന് പ­റയണം''; മു­ഖ്യ­മന്ത്രി


കൊച്ചി: സ്­ത്രീധ­നം ത­ന്നാൽ മാത്രമേ വി­വാ­ഹം ക­ഴി­ക്കൂ എ­ന്ന് പ­റ­യുന്ന­വ­രോ­ട് പോ­ടോ എ­ന്ന് പ­റ­യാന്‍ പെണ്‍­കു­ട്ടി­കള്‍ ത­യാ­റാ­ക­ണ­മെ­ന്ന് മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജയന്‍. സ­മൂ­ഹ­ത്തിനും ഇ­ക്കാ­ര്യ­ത്തില്‍ ഉ­ത്ത­ര­വാ­ദിത്വം ഉ­ണ്ടെന്നും മു­ഖ്യ­മന്ത്രി പ്ര­തി­ക­രിച്ചു. സ്­ത്രീ­ധ­ന­ത്തി­ന്‍റെ പേ­രില്‍ ഡോ.ഷ­ഹ­ന ജീ­വ­നൊ­ടുക്കി­യ സംഭ­വം സര്‍­ക്കാര്‍ ഗൗ­ര­വ­മാ­യാ­ണ് കാ­ണു­ന്ന­ത്. സം­ഭ­വ­ത്തില്‍ നി­യ­മ­പ­ര­മാ­യ ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷ­ഹ­നയും റു­വൈ­സും ഡോ­ക്ടര്‍­മാ­രാണ്, അ­വര്‍­ക്ക് നി­ല രീ­തി­യില്‍ ജീ­വി­ച്ച് പോ­കാന്‍ ക­ഴി­യു­മാ­യി­രുന്നു. പി­ന്നെയും എ­ന്തി­നാ­യി­രു­ന്നു ഇ­ത്രയും അ­ധി­കം പ­ണ­മെ­ന്ന് മ­ന­സി­ലാ­കു­ന്നി­ല്ലെന്നും മു­ഖ്യ­മന്ത്രി പ­റഞ്ഞു. യുവ ഡോക്ടര്‍ ഷ­ഹന ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഉയര്‍ന്ന സ്ത്രീധനം നല്‍കാത്തതിന്‍റെ പേരില്‍ സുഹൃത്ത് വിവാഹാലോചനയില്‍ നിന്ന് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷഹനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ റു­വൈ­സി­നെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തിരുന്നു.

article-image

ASDADSDSADSADSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed