തോമ­സ് ഐ­സ­ക്കി­ന് ആ­ശ്വാ­സം; മസാല ബോ­ണ്ട് കേസിൽ സിം­ഗിള്‍ ബെ­ഞ്ച് ഉ­ത്തര­വ് ഹൈ­ക്കോടതി ഡി­വി­ഷന്‍ ബെ­ഞ്ച് റ­ദ്ദാ­ക്കി


കൊച്ചി: മസാല ബോ­ണ്ട് കേ­സില്‍ മുന്‍­മന്ത്രിയും സി­പി­എം കേ­ന്ദ്ര ക­മ്മി­റ്റി അം­ഗ­വുമായ തോമ­സ് ഐ­സ­ക്കി­ന് ആ­ശ്വാ­സം. ഐ­സ­ക്കി­ന് സ­മന്‍­സ് അ­യ­യ്­ക്കാന്‍ എന്‍­ഫോ­ഴ്‌­സ്‌­മെന്‍റ് ഡ­യ­റ­ക്ട്രേ­റ്റി­ന് (ഇ­ഡി) അ­നുമ­തി നല്‍കിയ ഹൈ­ക്കോട­തി സിം­ഗിള്‍ ബെ­ഞ്ച് ഉ­ത്തര­വ് ഡി­വി­ഷന്‍ ബെ­ഞ്ച് റ­ദ്ദാ­ക്കി. സാ­ങ്കേതി­ക കാ­ര­ണ­ങ്ങള്‍ ചൂ­ണ്ടി­ക്കാ­ട്ടി­യാ­ണ് ന­ട­പടി. ഒരേ ഹര്‍ജിയില്‍ സിംഗില്‍ ബെഞ്ചിട്ട ഇടക്കാല ഉത്തരവ് പരിഷ്­കരിച്ച് വീണ്ടും ഉത്തരവിടാന്‍ മറ്റൊരു സിംഗില്‍ ബെഞ്ചിന് സാധിക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാ­ട്ടി. കേ­സി­ന്‍റെ മെ­റി­റ്റി­ലേ­ക്ക് ക­ട­ക്കു­ന്നി­ല്ലെന്നും കോട­തി വ്യ­ക്ത­മാക്കി.

നിലവില്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്ന സിംഗില്‍ ബെഞ്ച് ജഡ്ജിനോട് കേസില്‍ വിശദമായ വാദം കേട്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനും ബെഞ്ച് നിര്‍ദേശം നല്‍­കി. കേ­സില്‍ തോമ­സ് ഐ­സ­ക്കി­ന് സ­മന്‍­സ് അ­യ­യ്­ക്കുന്ന­ത് ജ­സ്­റ്റീ­സ് വി.ജി.അ­രുണ്‍ ത­ട­ഞ്ഞി­രുന്നു. പി­ന്നീ­ട് ഇ­ദ്ദേ­ഹം ഡി­വി­ഷന്‍ ബെ­ഞ്ചി­ലേ­ക്ക് മാ­റി­യ­തോടെ കേ­സ് പ­രി­ഗ­ണി­ച്ച ജ­സ്റ്റീ­സ് ദേ­വന്‍ രാ­മ­ച­ന്ദ്ര­ന്‍ സ­മന്‍­സ് അ­യ­യ്­ക്കാന്‍ ഉ­ത്ത­ര­വി­ട്ടു. ഇ­ത് ചോദ്യം ചെ­യ്­ത് തോമ­സ് ഐസ­ക് ഡി­വി­ഷന്‍ ബെ­ഞ്ചി­നെ സ­മീ­പി­ക്കു­ക­യാ­യി­രു­ന്നു.

article-image

ADSDASDSDSDSDSASADF

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed