ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കുമെന്ന് തീരുമാനിക്കുന്ന മുന്നണിയല്ല, കോൺഗ്രസ് ആലോചിക്കണം: മുഖ്യമന്ത്രി


 

തൃശ്ശൂര്‍: രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്ന മുന്നണിയല്ല. രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് ആ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ബി ജെ പിക്കെതിരെയാണോ സി പി എമ്മിനെ തിരെയാണോ മത്സരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ പ്രത്യക്ഷ എതിര്‍പ്പുമായി സിപിഎം രംഗത്ത് വന്നിരിക്കയാണ്. ഇന്ത്യമുന്നണി ലക്ഷ്യമിടുന്നത് ബിജെപിയെ ആണെങ്കിൽ വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ അല്ല രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

നവകേരള സദസിനെതിരായ സതീശന്‍റെ വിമർശനങ്ങളെ മുഖ്യമന്ത്രി തള്ളി. സതീശന് എന്തോ പറ്റിയിരിക്കുകയാണ്. പറ്റുമെങ്കിൽ മാധ്യമങ്ങള്‍ ഉപദേശിക്കണം. കേരളത്തോട് കേന്ദ്ര അവഗണനയെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റില്‍ ടി എൻ പ്രതാപൻ എംപി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് നല്ല നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഇത് വരെയുള്ള തെറ്റ് തിരുത്താൻ തീരുമാനിച്ചാൽ അത് സ്വാഗതാർഹമെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

ADSDSDSAADSADS

You might also like

Most Viewed