എ വി ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നൽകും; എകെ ബാലൻ
പാലക്കാട് നവകേരളാസദസ്സിൽ പങ്കെടുത്തതിന് മുൻ ഡിസിസി പ്രസിഡൻ്റ് എ.വി. ഗോപിനാഥിനെതിരെ കോൺഗ്രസ് നടപടി എടുത്തതെതിനെതിരെ സിപിഐഎം നേതാവ് എകെ ബാലൻ. ഗോപിനാഥിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് എകെ ബാലൻ പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്നാണ് പറയുന്നത്, രാഷ്ട്രീയമായി ഗോപിനാഥ് ആലോചിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നൽകുമെന്ന് എകെ ബാലൻ പറഞ്ഞു. ഗോപിനാഥ് ചെയ്തതിലും ഗുരുതര തെറ്റാണു ഷാഫി പറമ്പിൽ ചെയ്തത്. ഗോപിനാഥ് നേരിട്ട് പറഞ്ഞതിനു നടപടിയെന്നും കാണാമറയത്തു ഇരുന്ന് പറഞ്ഞവർക്കെതിരെ നടപടിയില്ലെന്നും എകെ ബാലൻ കുറ്റപ്പെടുത്തി. ഗോപിനാഥ് മാത്രമല്ല ഇനിയും കേരളത്തിന്റെ പല ഭാഗത്തു നിന്നും പലരും വരുമെന്നും രാഷ്ട്രീയമായി അവർ തീരുമാനമെടുത്താൽ സിപിഐഎം പോസിറ്റീവ് ആയ തീരുമാനങ്ങൾ എടുക്കുമെന്നും എകെ ബാലൻ വ്യക്തമാക്കി.
saSAASASASASAS