മഴ ശക്തം; ട്രെയിനുകളില്ലാതെ ചെങ്ങന്നൂരിൽ കുടുങ്ങി അയ്യപ്പഭക്തർ


ട്രെയിനുകളില്ലാതെ വലഞ്ഞ് അയ്യപ്പഭക്തർ. ചെങ്ങന്നൂരിൽ കുടുങ്ങി കിടക്കുന്നത് 1500 ഓളം അയ്യപ്പഭക്തരാണ്. ആന്ധ്രയിലും തമിഴ്‌നാട്ടിലുമായി വീശിയടിക്കുന്ന കാറ്റും മഴയും കാരണമാണ് ട്രെയിനുകൾ റദ്ദാക്കിയത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ തീർത്ഥാടകരുടെ വിശ്രമകേന്ദ്രം നിറഞ്ഞ നിലയിലാണ്. ശക്തമായ മഴയിൽ കേരളം വഴിയുള്ള 35 ട്രെയിനുകളാണ് റദ്ദാക്കിയത്. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ റദ്ദാക്കി. സമാന്തര മാർഗങ്ങളിലൂടെ നാട്ടിലേക്കെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പണം പലർക്കും പ്രശ്നമാവുകയാണ്.

ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായി. നഗരത്തിലെ അണ്ടർ ബൈപാസുകൾ അടച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.സ്വകാര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രേം ഹോം സംവിധാനം ഏർപ്പെടുത്തി. ദുരിദാശ്വാസ ക്യാമ്പുകളും തുറന്നു.

article-image

asadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed